WEEKLY REFLECTION
28-01-2021 - ( 2-2-2021)
ബി. എഡ് പഠന യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ ആയിരുന്നു.കോവിഡു എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഞങ്ങളുടെ അധ്യാപക പരിശീലനം ഓൺലൈനിലൂടെ നടപ്പാക്കപ്പെട്ട ദിവസങ്ങളായിരുന്നു. എട്ടേ യിലെ മിടുക്കികളായ കുട്ടികളെ പഠിപ്പിക്കുവാൻ ആണ് എനിക്ക് അവസരം ലഭിച്ചത് ഓൺലൈൻ പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റ് വഴിയാണ് തൽസമയം ഞാൻ കുട്ടികളുമായി അധ്യാപനം നടത്തിയത് പുസ്തകമായ സാമൂഹ്യശാസ്ത്രത്തിലെ എട്ടാമത്തെ അധ്യായമായ "ഗംഗാ സമതലത്തിലേക്ക് " അധ്യായമാണ് ആദ്യമായി എനിക്ക് പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ചത്.രാത്രി 7 മണി മുതൽ ഏഴര വരെയാണ് ഞാൻ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത് അത് പ്രകാരം ആദ്യദിനം തന്നെ പത്തോളം കുട്ടികൾ എൻറെ ക്ലാസ്സിൽ പങ്കെടുക്കുകയുണ്ടായി. വളരെയധികം സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു എൻറെ അധ്യാപന പരിശീലനത്തിന് ആദ്യ നാളുകൾ.ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആയിരുന്നിട്ടു പോലും കുട്ടികൾ ഞാൻ ചോദിക്കുന്നതിനു മറുപടിയായി അവർ ഉത്തരം നൽകുന്നത് എൻറെ ആത്മവിശ്വാസം വർധിക്കുന്നതിന് ഇടയായി.അങ്ങനെ 30 മിനിറ്റ് എന്ന് സമയം എത്ര വേഗത്തിലാണ് പോയത് എന്ന് എനിക്ക് ഓർക്കനെ കഴിയുന്നില്ല.ആദ്യ ആഴ്ചകളിൽ ഞാൻ കൈകാര്യം ചെയ്തിരുന്നത് ആര്യന്മാരുടെ ഗംഗാ സമതലത്തിലേക്ക് ഉള്ള കടന്നുവരവിനെ കുറിച്ചും അവരുടെ ജനജീവിതത്തെ കുറിച്ചും ഉള്ള കാര്യങ്ങളാണ് .
Comments
Post a Comment